Saturday 9 March 2013

കാമക്കണ്ണുകള്‍




വീണ്ടുമെന്‍ അക്ഷരങ്ങള്‍ സമ്മതം  ചോദിക്കാതെ
നിനക്കായ് കുറിക്കയാണൊരു ഗീതവും കൂടി 
സ്ത്രീയെ.... ,
ഒരുവന്റെ കണ്ണില്‍
കടല്‍ ഇളകുന്നത് കണ്ടാല്‍
അധരത്തില്‍ ഒരു ചിരി മറയാതെ കണ്ടാല്‍
ഒരു കുരുക്ക്
അവന്‍ നിനക്കായ് കരുതിത്തുടങ്ങിയെന്ന്
അറിഞ്ഞുകൊള്ളുക
അവന്റെ നോട്ടം നിന്നില്‍ പതിഞ്ഞെങ്കില്‍ ..
നെഞ്ചു തുളച്ചെത്തി നിന്റെ ഹൃദയത്തെ
തൊട്ടുവെങ്കില്‍
വഞ്ചനയുടെ ഒരു പുതിയ അദ്ധ്യായം
രചിക്കപ്പെട്ടു തുടങ്ങി എന്നതും സത്യം .
ഒരിക്കല്‍ മാത്രം നിന്നെ കടന്നു പോകുന്ന നോട്ടത്തെ
നീ ഭയക്കെണ്ടതില്ല. 
അത് സാധാരണമല്ലൊ. 
വീണ്ടും അത്  തേടി എത്തിയെങ്കില്‍   
നീ  നിന്നെത്തന്നെ നോക്കുക .
നിന്റെ വസ്ത്രധാരണം ... 
നിന്റെ ചലനങ്ങള്‍
ഒന്നും അതിനു പ്രേരകം ആകുന്നില്ലെന്നു ഉറപ്പു വരുത്തുക .
എന്നിട്ടും ആ കഴുകദൃഷ്ടി നിന്നില്‍ ഉറയ്ക്കുകയാണെങ്കില്‍  
അവന്റെ നോട്ടം എത്താത്തിടത്തേയ്ക്ക് , 
ഇരയെ നേരിടാന്‍പതുങ്ങുന്ന ഒരു കടുവയുടെസൂക്ഷ്മതയോടെ, 
നീ നിന്നെ മറയ്ക്കുക .
(സമൂഹത്തിന്റെ മുന്നില്‍ അപഹാസ്യയാകാതിരിക്കാന്‍
തല്ക്കാല രക്ഷയ്ക്ക് അത് അവശ്യം ആവശ്യമാണല്ലോ . )
പിന്നെ നീയൊരു കടുവയാകുക .

7 comments:

  1. ഒരു കടുവയവാന്‍ കഴിയാതെ പോക്കുന്നതാണ് പരാചയ ഹേതു ...നന്നായി ...

    ReplyDelete
  2. ഇത് പാലിച്ചിരുന്നുവെങ്കില്‍ ........................!

    ReplyDelete
  3. കടുവയാകുന്നതിനു മുന്‍പ് കാര്യങ്ങള്‍ സമചിത്തതയോടു കാണാനും, അത് മനസ്സിലാക്കി പ്രവര്‍ത്തിക്കാനും കഴിഞ്ഞിരുന്നെങ്കില്‍ ...
    പ്രതികരിക്കേണ്ടിടത്ത് കടുവയാകണം. നല്ല വരികള്‍..

    ReplyDelete
  4. >> സമൂഹത്തിന്റെ മുന്നില്‍ അപഹാസ്യയാകാതിരിക്കാന്‍
    തല്ക്കാല രക്ഷയ്ക്ക് അത് അവശ്യം ആവശ്യമാണല്ലോ <<
    നന്നായി ചേച്ചി !

    ReplyDelete
  5. nalla reethiyil paranjirikkunnu. Asamsakal

    ReplyDelete
  6. കൊള്ളാം. ഭയപ്പെടാതിരിക്കുകയാണ്‌ വേണ്ടത്‌. നല്ല എഴുത്ത്‌.

    ReplyDelete