Tuesday 12 March 2013

ജാഗ്രത


അതിമനോഹരമായ ചിരിയുമായി 
നിന്റെ അരികില്‍ എത്തുന്നവനെ 
നീ ഒന്ന് സൂക്ഷിച്ചു കൊള്ളുക . 
മധുരവാണികളാല്‍ പുകഴ്ത്തുന്നവനെയും. 
കാരണം അവന്റെ  ഉള്ളില്‍  വിഷം വമിക്കുന്ന
എന്തോ ഒന്ന് പുകയുന്നുണ്ട് ... 
നിന്നെക്കുറിച്ച്  അനാവശ്യമായി 
ഉത്കണ്‌ഠപ്പെടുന്നവനില്‍  നിന്നും 
നീ ഓടിയൊളിക്കുക . 
നിന്റെ പിന്നാലെ വരുന്നവനില്‍ 
നിന്നും രക്ഷപ്പെടാന്‍ 
എപ്പോഴും നിന്റെ കണ്ണുകള്‍ 
പിന്നിലേയ്ക്ക്  തുറന്നു വയ്ക്കുക. 
വശങ്ങളില്‍ നിന്നും വരുന്ന 
ആപത്തിനെതിരെ 
നിന്റെ കണ്ണുകള്‍
 ഇരു വശങ്ങളിലെയ്ക്കും 
തുറക്കട്ടെ . 
മുന്നില്‍ നിന്നും വരുന്നവനെ 
നേരിട്ട് കാണാന്‍ നിനക്കാകുമല്ലോ . 
മുകളില്‍ നിന്നുള്ളവനെ 
നീ ഭയക്കേണ്ടതില്ല 
അവനെന്നും  നിനക്ക് 
സഹായിയായിരിക്കുമെന്ന് 
ഉറച്ചു വിശ്വസിക്കുക . 

(ഈ വാക്കുകള്‍ നിന്റെ 
ഓര്‍മ്മയില്‍ എപ്പോഴും
ഉണ്ടായിരിക്കുവാന്‍ മാത്രം. )

5 comments:

  1. കാലത്തിന്റെ കറുത്ത മുഖങ്ങള്‍ വിശ്വാസം തകര്‍ക്കുന്നു .പക്ഷെ നന്മകള്‍ വിശ്വാസമില്ലായ്മ കൊണ്ട് കാണാതെ പോകരുത് . ലാളിത്യ വരികളില്‍ ചിന്തിക്കാന്‍ ഏറെ ആശംസകള്‍

    ReplyDelete
  2. അയ്യോ... !! അപ്പോൾ ഇവിടെ നല്ല വാക്ക് പറഞ്ഞാൽ പ്രശ്നമാകുമോ ടീച്ചർ...? :)

    ReplyDelete
  3. നന്മകളും കാണണം , തിരിച്ചറിയണം....

    ReplyDelete