Thursday 7 March 2013

നിനക്കായ് മാത്രം ..

സ്ത്രീയേ ,കുറിക്കട്ടെ 
ഞാനൊരു പുതു ഗീതം 
നിനക്കായ് .... നിനക്കായ് മാത്രം. 
നീ നിന്നെ അറിയുക ... 
പ്രപഞ്ചത്തിന്റെ ശക്തിയും 
സന്തുഷ്ടിയും നീയാണ് . 
നിന്നിലാണിതിന്‍ നിലനില്‍പ്പ്‌ ... 
നിന്റെ മഹത്വം 
നീ സ്വയം അറിയണം . 
മറ്റാരില്‍ നിന്നും അറിഞ്ഞുണരാന്‍  
നീ ഹനുമാന്‍ അല്ലല്ലൊ. 
നിന്‍ ബുദ്ധി പണയത്തിലാണോ ...?
നിന്‍ ചിന്തയില്‍ ചിതല്‍പ്പുറ്റുകള്‍ വളര്‍ന്നോ ?
അമ്മയെന്നും   ദേവതയെന്നും 
നിന്നെ വിളിച്ചവര്‍ .... ,
പിശാചെന്നും അബലയെന്നും ചപലയെന്നും 
നിന്നെ പരിഹസിച്ചവര്‍ ....
ആരെയും ഓര്‍ത്തു നീ വ്യാകുലപ്പെടെണ്ട ..
ആനയെ അറിഞ്ഞ അന്ധരെ 
നീ അറിയുന്നുവല്ലോ ... 
നിനക്ക് സ്തുതിപാടിയവരെയും 
നിനക്കായ്‌ ചങ്ങല തീര്‍ത്തവരെയും 
നിന്നെ കല്ലെറിഞ്ഞവരെയും 
നിന്റെ ദൗര്‍ബല്യ ങ്ങള്‍ ചൂഷണം ചെയ്തവരെയും 
നീ ഓര്‍മ്മയില്‍ വയ്ക്കുക.  
ജനി മൃതികള്‍ക്ക് മദ്ധ്യേ നീ സദാ 
ഉണര്‍വും ഉന്മേഷവും ഉള്ളവളായിരിക്കുക .. 
പല്ലും നഖങ്ങളും  ഗര്‍ജ്ജനശേഷിയും 
എപ്പോഴും യുദ്ധത്തിനായ്‌ ഒരുക്കി വച്ചീടുക...   
ഇത് ..., ഈ ഗീതം 
നിനക്കായ് .... 
നിനക്കായ് മാത്രം. 
 

2 comments:

  1. നിനക്കായി മാത്രവും കാമക്കണ്ണുകളും. രണ്ടും
    വായിച്ചു.പരസ്പര പൂരകങ്ങള്‍ പോലെ..

    അതെ തിരിച്ചു അറിയണം നോക്കുന്ന
    കണ്ണുകളെ . അതോടൊപ്പം തിരിച്ചു അറിയണം
    നമ്മെ ത്തന്നെ.പിന്നെ കടുവയോ അമ്മയോ ഒക്കെ
    ആവണം.. വളരെ നന്നായി വീക്ഷണം.

    ReplyDelete
  2. vanitha dinathil njan ithupoleyulla oru post ittirunnu.
    vayikkoo www.anithakg.blogspot.com

    ReplyDelete