Wednesday 20 March 2013

ആത്മവിശ്വാസം

നിനക്കുള്ളവൻ എന്ന് നീ കരുതുന്നവൻ  
നിന്നെ അപ്രകാരം കരുതണമെന്നില്ല
അതിനു കാലം ഏറെ  കഴിയണമെന്നത്
നീ മനസ്സിൽ  വച്ചാൽ മതി
എന്നാൽ ഇടയ്ക്കിടെ തിരിഞ്ഞു നോക്കി
നീ വന്ന വഴി ശരിയാണെന്ന്
വീണ്ടും വീണ്ടും ഉറപ്പു വരുത്തുക.
നിനക്ക് പോകേണ്ട വഴികളെപ്പറ്റി ,നിന്റെ ലക്ഷ്യത്തെപ്പറ്റി
നീ  സദാ ബോധമുള്ളവൾ  ആകുക.
പലവഴികൾ നിന്റെ മുന്നിൽ  തെളിയുകിൽ
അന്യരോട് ഒരിക്കലും നീ നേർവഴി ചോദിക്കരുത് .
അവരുടെ വാക്കുകൾ സത്യമെന്ന് നീ എങ്ങനെ ഉറപ്പിക്കും...?
വയലിൽ  വിളകളോടൊപ്പം  കളകളും ഉണ്ടെന്ന്
ഓർമ്മയുണ്ടാകണം.
സത്യമായും മുകളിൽ  ഉള്ളവനിൽ  നീ വിശ്വാസം അർപ്പിക്കുക.
അവൻ നിന്റെ ഉള്ളിലിരുന്ന് നിന്നോട് സംസാരിക്കും
നിന്നെ നയിക്കും.
ആ സ്വരം  ഒരിക്കലും തള്ളിക്കളയരുത്
നിന്റെ വഴി തെറ്റാതിരിക്കാനുള്ള ഏറ്റവും വലിയ ആയുധമാണ് അതെന്ന്
നീ അറിഞ്ഞുകൊള്ളൂ ക 

4 comments:

  1. ഒരോ വഴികളിലും പ്രത്യാശയുടെ വെളിച്ചം വീശട്ടെ
    ആശംസകൾ

    ReplyDelete
  2. നന്നായിട്ടുണ്ട്. പക്ഷെ കവിത പോലെ ഈണത്തിൽ പാടാൻ പറ്റുന്നില്ല ...അഭിപ്രായം ഇഷ്ട്ടമയില്ലെങ്കിൽ ക്ഷമിക്കുമല്ലോ

    ReplyDelete
    Replies
    1. manassil thonnunnath thurannezhuthuka.athanu enikkishtam thettukal thiricharinju thiruthaan athu sahaayikkum thank u hema

      Delete